ആമുഖം

സാമൂഹികവികസനത്തിന്റെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടു പോകാവുന്ന നി‍ർധനരേയും അഗതികളേയും നവകേരളനിർമ്മിതിയിൽ പൊതുധാരയോടൊപ്പം ചേർക്കുന്നതിന് ആദ്യം വേണ്ടത് അവരുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തുകയാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ്, നമ്മുടെ നാട്ടിലെ സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്തവ‍ർക്കു വീടും അവരിൽ തന്നെ തീ‍ർത്തും പിന്നോക്കാവസ്ഥയിലുള്ളവർക്ക് ഉപജീവനമാ‍ർഗ്ഗവും സ്വന്തമായി അധ്വാനിക്കാൻ പോലുമാകാത്തവ‍‍ർക്ക് സാമൂഹ്യസുരക്ഷാ പദ്ധതികളും ഉറപ്പാക്കുന്ന പുനരധിവാസ പദ്ധതിയായി LIFE (Livelihood, Inclusion and Financial Empowerment) മിഷനു സ‍ർക്കാർ രൂപം നൽകിയിട്ടുള്ളത്.

മുൻ പദ്ധതികളിൽ ആരംഭിച്ച് പണിപൂർത്തീകരിക്കാനാകാതെ പോയിട്ടുള്ള ഭവനങ്ങളുടെ പൂർത്തീകരണം, സ്വന്തമായി ഭൂമിയുള്ള ഭവനരഹിത‍ർക്ക് ഭവന നിർമ്മാണ ധനസഹായം, ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിന് പൊതുവുടമസ്ഥതയിലുള്ള ഭവനസമുച്ചയ നി‍ർമ്മാണം, വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണ സഹായം എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് LIFE മിഷൻ പദ്ധതി നിർവ്വഹണം ചിട്ടപ്പെടുത്തിയിട്ടുള്ളത്. നിലവിൽ രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭവനരഹിത‍രുടെ ഭവന നിർമ്മാണമാണ് 2018-19 വർഷത്തെ പ്രധാന പ്രവർത്തനം.

State Level Information - Beneficiary List
Corporation
Municipality
Total